എന്റെ വലിയ വല്യപ്പച്ചൻ സോഡാ കുരിയൻ കോട്ടയം പട്ടണത്തിൽ തുടങ്ങിവെച്ച കുര്യച്ചൻ-ഇട്ടിച്ചെൻ പരമ്പരയിലെ നാലാമത്തെ തലമുറയാണ് ഞാൻ. എൻെറ ചെറുപ്പകാലത്തെ കോട്ടയം ജീവിതം അനുഗ്രഹിച്ചു നൽകിയ സന്തോഷ കഥകളിലൊന്ന്. സോഡാ കുര്യന്റെ മകനും, എന്റെ വല്യപ്പച്ചനുമായ അച്ചൻ കുഞ്ഞും, അങ്ങേരുടെ അതി സുന്ദരിയായ ഭാര്യ മറിയാമ്മയും, ദൈവം ഉദാരമായി നൽകിയ പത്തു മക്കളും കോട്ടയം നഗരത്തിന്റെ പ്രാന്ത പ്രദേശമായ ഈരയിൽ കടവിൽ വീട് വെച്ച് താമസിച്ചു പോന്നു. അവരുടെ മൂത്ത മകനായ എന്റെ അപ്പൻ-കുരിയൻ ഒരു പുസ്തക…